പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍  ബിജെപി പ്രവര്‍ത്തകന് നേരെ ആക്രമണം. പാളയം സ്വദേശി രമേഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന രമേഷിനെ ഒരു സംഘം  സംഘടിച്ചെത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയ്ക്കും കൈക്കും പരിക്കേറ്റ രമേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ് ആണെന്നാണ് ബിജെപിയുടെ ആരോപണം. 

അതേസമയം തൃശൂരില്‍ സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ബഞ്ച്‌റംഗ് ദള്‍ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കൊലപാതകം നടത്തിയത് ആര്‍എസ്എസ് - ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും സനൂപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും തദ്ദേശസ്വയംഭരണസ്ഥാപനമന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും ആരോപിച്ചു.