മലപ്പുറം: താനൂരിൽ ബിജെപിയുടെ ആഹ്ളാദ  പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. താനൂർ സ്വദേശിയും ബിജെപി പ്രവർത്തകനുമായ പ്രണവിനാണ് കുത്തേറ്റത്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടയ സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ എസ്‍ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.