ഇന്നലെയും ഗവര്‍ണര്‍ക്കെതിരെ തൃശൂരില്‍ വിവിധ ഇടങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. 57 പേരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൃശൂർ: തൃശൂര്‍ ഏത്തായിയില്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി കാണിച്ച പതിനഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ വേലായുധന്‍ പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ഗവര്‍ണര്‍ക്കു നേരെ എസ്എഫ്ഐ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്യുന്നതിനിടെ നാട്ടുകാരില്‍ ചിലരും എസ്എഫ് ഐ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു. ബിജെപി പ്രവര്‍ത്തകരാണ് കൈയ്യേറ്റം ചെയ്തത് എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ഇന്നലെയും ഗവര്‍ണര്‍ക്കെതിരെ തൃശൂരില്‍ വിവിധ ഇടങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. 57 പേരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
