ആലപ്പുഴ: ആലപ്പുഴ ജില്ലയിലും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു. 72 ‌കാരനായ പത്തിയൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരുമാസം മുമ്പ് കൊവിഡ് ഭേദമായ ആളാണ്. അതേസമയം രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ കൂടുന്ന സാഹചര്യത്തിൽ ആംഫോട്ടേറിസിൻ ബി മരുന്ന് പരമാവധി  ലഭ്യമാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മരുന്നിന്‍റെ ഇറക്കുമതിക്കായി മറ്റ് രാജ്യങ്ങളെ സമീപിക്കാന്‍ തീരുമാനിച്ചു. ആഭ്യന്തര ഉത്പാദനം കൂട്ടാന്‍ അ‍ഞ്ച് കമ്പനികള്‍ക്ക് ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്.