കല്പറ്റ: വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ ജില്ലാ കളക്ടർ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ അണക്കെട്ടിൽ സംഭരണശേഷിയുടെ 91.28 ശതമാനം വെള്ള മാണുള്ളത്. വിശദവിവരങ്ങൾക്ക് 24 മണിക്കൂറും പ്രവ‍ർത്തിക്കുന്ന കണ്‍ട്രോൾ റൂം പ്രവ‍ർത്തനം ആരംഭിച്ചു. ഷട്ടർ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ: 9496011981,04936274474