Asianet News MalayalamAsianet News Malayalam

 സ്ഫോടനത്തിന് തൊട്ടുമുമ്പ് കൺവെൻഷൻ സെന്ററിൽ നിന്ന് പോയ നീല കാറിനെക്കുറിച്ച് അന്വേഷണം  

കളമശേരിയിലേത് ഐഇഡി ഉപയോ​ഗിച്ചുള്ള സ്ഫോടനമാണെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു. ടിഫിൻ ബോക്സിലാണ് സ്ഫോടക വസ്തു വെച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

blue car went from convention center before kalamassery blast prm
Author
First Published Oct 29, 2023, 1:40 PM IST

കൊച്ചി: കളമശേരി സ്ഫോടന പരമ്പര നടത്തിയയാൾ ഉപയോ​ഗിച്ചെന്ന് സംശയിക്കുന്ന നീല കാറിനെക്കുറിച്ച് പൊലീസ് അന്വേഷണം. പ്രാർഥനാ യോ​ഗം നടക്കുന്ന കൺവെൻഷൻ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിർണായക വിവരമാണ് ഈ കാർ. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാർ കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയി. ഇതാണ് സംശയം ജനിപ്പിക്കാൻ പ്രധാന കാരണം. 

കളമശേരിയിലേത് ഐഇഡി ഉപയോ​ഗിച്ചുള്ള സ്ഫോടനമാണെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു. ടിഫിൻ ബോക്സിലാണ് സ്ഫോടക വസ്തു വെച്ചതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവം മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണെന്നും പ്രത്യക സംഘത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തുമെന്നും കർശന നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി. ഭീരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേർ ചികിത്സയിൽ ഉണ്ടെന്ന് ഡിജിപി വ്യക്തമാക്കി.

ഇന്ന് 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. യഹോവായ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞു.

ചിലരെ പ്രാഥമിക ചികിത്സക്ക് ശേഷം മറ്റൊരാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്താകെ ജാ​ഗ്രത നിർദേശം നൽകി.  കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 

Follow Us:
Download App:
  • android
  • ios