ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ബോട്ടിലുണ്ടായിരുന്നു തൊഴിലാളികളെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി

കൊല്ലം: അഴീക്കലിൽ (Azheekal) മത്സ്യബന്ധനത്തിനിടെ ബോട്ടിന് (Fishing boat) തീപിടിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കടലിൽ നിന്ന് 3 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ബോട്ടിന് തീപിടിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ബോട്ടിലുണ്ടായിരുന്നു തൊഴിലാളികളെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി. 9 തൊഴിലാളികൾ ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. 
ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.