ജല​ഗതാ​ഗത വകുപ്പിന്റെ ബോട്ടിൽ നിന്ന് വേമ്പനാട്ട് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.

ആലപ്പുഴ: ജല​ഗതാ​ഗത വകുപ്പിന്റെ ബോട്ടിൽ നിന്ന് വേമ്പനാട്ട് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ (56) ആണ് ഇന്നലെ രാത്രി കുമരകത്തു നിന്ന് മുഹമ്മയിലേക്ക് വന്ന ബോട്ടിൽ നിന്ന് കായലിലേക്ക് ചാടിയത്. കായലിന് നടുവിൽ പാതിരാമണൽ ദ്വീപിന് എതിർഭാഗത്ത് എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്ഥലത്ത് സ്കൂബാ ടീം തെരച്ചിൽ നടത്തിയിരുന്നു. സ്കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്. 

മൻമോഹൻ സിങിന് വിട | Former PM Manmohan Singh Passes Away | Asianet News Live | Malayalam News Live