പാലക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാലിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

തിരച്ചിലിന്റെ നാലാം ദിവസമായ ഇന്ന്  കുളപ്പാടം  ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മണ്ണാർക്കാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മലപ്പുറം കാടാമ്പുഴയിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘത്തിൽ മൂന്നു പേരാണ് ഒഴുക്കിൽപ്പെട്ടത്. 

ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴിക്കിലാണ് ഇവർ ഒഴുകി പോയത്. അപകടത്തിൽപ്പെട്ട ഒരാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. മുഹമ്മദാലിക്കൊപ്പം കാണാതായ ഇർഫാന് വേണ്ടി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.