പ്രസവിച്ച കാര്യം മറച്ചുവെച്ചാണ് യുവതി ചികിത്സ തേടിയത്. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്ന് യുവതി പൊലീസിനോട് 

തൃശൂർ: അടാട്ട് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസം വൈകിട്ടാണ് 42കാരി പ്രസവിച്ച വിവരം മറച്ചുവച്ച് തൃശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് ശിശുവിന്‍റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി. 

വിവാഹ മോചിതയായ 42 കാരിയാണ് ഗർഭകാലവും പ്രസവവും മറച്ചുവച്ചത്. ഇവര്‍ക്ക് 18 വയസ്സുള്ള ഒരു മകനുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം