പൊലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം

തൃശ്ശൂര്‍: മാന്ദംമം​ഗലം പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് താൽകാലിക പരിഹാരം. മരണപ്പെട്ട യാക്കോബായ വിശ്വാസിയുടെ മൃതദേഹം മറ്റൊരു പള്ളിയിൽ സംസ്കരിക്കാൻ ധാരണയായി. പൊലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. യാക്കോബായ വിശ്വാസിയായിരുന്നയാളുടെ മൃതദേഹം മാതമം​ഗലം പള്ളിയിൽ സംസ്കരിക്കൻ അനുവദിക്കില്ലെന്ന് ഓർത്തഡോക്സ് വിഭാ​ഗം നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് മറുവിഭാ​ഗവും രം​ഗത്തുവന്നതോടെ പൊലീസ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.