Asianet News MalayalamAsianet News Malayalam

ഭാരതപ്പുഴയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി

തൃശ്ശൂർ സ്വദേശി മാത്യു എബ്രഹാമിന്‍റെ മൃതദേഹമാണ് കിട്ടിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. 

body of youth recovered from bharathapuzha who was missing for the last two days
Author
Palakkad, First Published Sep 14, 2021, 8:59 AM IST

പാലക്കാട്: വാണിയംകുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. തൃശ്ശൂർ സ്വദേശി മാത്യു എബ്രഹാമിന്‍റെ മൃതദേഹമാണ് കിട്ടിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. 

രണ്ടുദിവസം മുമ്പാണ് ഒഴുക്കില്‍പ്പെട്ട് മാത്യു എബ്രഹാമിനെയും അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയും കാണാതായത്. പൊലീസും ഫയര്‍ഫോഴ്‍സും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും സഹായും തേടിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios