ഇന്നലെ രാത്രിയിലാണ് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ് ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായ സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്. സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഇന്ന് ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ രാത്രിയിലാണ് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ് ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നുവെന്നും അതിന് പിന്നാലയാണ് ആക്രമണം നടന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.