കണ്ണൂർ: കണ്ണൂരിൽ മുഴക്കുന്ന് തൊഴിലുറപ്പ് ജോലിയ്ക്കിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടിയാണ് മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്ത് സ്‌ഫോടനമുണ്ടായത്. ജോലിക്കിടെ നാടന്‍ ബോംബ് പൊട്ടുകയായിരുന്നു. 19 ഓളം സ്ത്രീ തൊഴിലാളികൾ പണി എടുക്കുന്ന സമയത്താണ് സ്ഫോടനം നടന്നത്. ഓമന ദയാനന്ദന്റെ ഇവരുടെ ഇരുകാലുകൾക്കും വലത് കൈക്കുമാണ് പരിക്കേറ്റത്.