കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് അപകടം. കണ്ണൂര്‍ കതിരൂര്‍ പൊന്ന്യത്താണ് സ്ഫോടനം ഉണ്ടായത്. രണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇരുവരുടെയും കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്ക്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ടുപേരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റീൽ ബോംബുകളാണ് പൊട്ടിയത്. തലശ്ശേരി ഡിവൈഎസ്‍പി അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.