കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴി പന്നിക്കോട്ടൂരില്‍ വീടിനുനേരെ ബോംബെറിഞ്ഞു. ബിജെപി പ്രവര്‍ത്തകനായ അനൂപിന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. വീടിന്‍റെ ജനല്‍ ചില്ലകള്‍ തകര്‍ന്നു. അനൂപ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം വിട്ട് ബിജെപിയില്‍ ചേർന്നിരുന്നു.