കണ്ണൂര്‍: കണ്ണൂരില്‍ മുഴക്കുന്ന് പഞ്ചായത്തില്‍ നിന്ന് ആറ് ബോംബുകള്‍ പിടികൂടി. നെല്യാട്, വട്ടപ്പോയില്‍ മേഖലകളില്‍ നിന്നാണ്  ബോബ് കണ്ടെത്തിയത്. 
ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു. പോളിങ്ങിനിടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. 

നാദാപുരം കീയൂരില്‍ സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മലപ്പുറം കോടത്തൂരില്‍ എല്‍എഡിഎഫ്- യുഡിഎഫ് തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് വനിത സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. ബേപ്പൂരില്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം പള്ളിക്കള്‍ പഞ്ചായത്തില്‍ ബൂത്ത് ഏജന്‍റ് മരിച്ചു.