വട്ടമല ഷാജിയുടെ മകൻ ലിജീഷിനെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാട്ടിൽ വഴി തെറ്റി പോയതാണെന്ന് ലിജീഷ് പറഞ്ഞു.  

കാസര്‍കോട്: കാസർകോട് കൊന്നക്കാട് (Konnakkad) വനത്തിനുള്ളിൽ കാണാതായ പതിനഞ്ച് വയസുകാരനെ കണ്ടെത്തി. വട്ടമല ഷാജിയുടെ മകൻ ലിജീഷിനെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാട്ടിൽ വഴി തെറ്റി പോയതാണെന്ന് ലിജീഷ് പറഞ്ഞു. 

കാട്ടിൽ നിന്ന് വീട്ടിലേക്ക് വെള്ളം കൊണ്ടുവരുന്ന പൈപ്പ് ലൈൻ ശരിയാക്കാൻ ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് പോയതായിരുന്നു ലിജീഷ്. രാത്രി ഏറെ വൈകിയിട്ടും കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പും പൊലീസും ഇന്നലെ രാത്രി മുതൽ തെരച്ചിലിലായിരുന്നു. കുട്ടിക്ക് പരിക്കോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ല.