Asianet News MalayalamAsianet News Malayalam

ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ സമരം: രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ

  • ബിപിസിഎൽ ഉദ്യോഗസ്ഥരുമായും രാഹുൽ ഗാന്ധി ചർച്ച നടത്തും
  • നാളെ രാവിലെ ആറ് മണിയോടെ ദില്ലിയ്ക്ക് തിരിച്ച് പോകും
BPCL anti privatisation protest Rahul gandhi in kochi
Author
BPCL Kochi Refinery, First Published Dec 7, 2019, 6:56 AM IST

കൊച്ചി: ഭാരത് പെട്രോളിയം കോര്‍പ്പറേഷൻ ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് ആറ് മുപ്പതിന് അമ്പലമുകൾ റിഫൈനറിയ്ക്ക് മുന്നിലെ സമരപ്പന്തലിലെത്തുന്ന രാഹുൽ ഗാന്ധി തൊഴിലാളികളെ അഭിവാദ്യം ചെയ്ത് സംസാരിക്കും.

തുടർന്ന് ബിപിസിഎൽ ഉദ്യോഗസ്ഥരുമായും രാഹുൽ ഗാന്ധി ചർച്ച നടത്തും. രാത്രിയോടെ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തുന്ന രാഹുൽ ഗാന്ധി നാളെ രാവിലെ ആറ് മണിയോടെ ദില്ലിയ്ക്ക് തിരിച്ച് പോകും.

Follow Us:
Download App:
  • android
  • ios