Asianet News MalayalamAsianet News Malayalam

ബ്രഹ്മപുരം തീയണയ്ക്കാനെത്തിയ ജെസിബി ഓപ്പറേറ്റര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത കൂലി നല്‍കിയില്ലെന്ന് പരാതി

പകലും രാത്രിയും പണിയെടുത്ത ഓപ്പറേറ്റർമാർക്ക് 1500 രൂപമാത്രമാണ് പ്രതിദിനം നല്‍കിയത്. ഒരു ഷിഫ്റ്റിന് മാത്രം രണ്ടായിരം രൂപ എന്നായിരുന്നു ധാരണ

Brahmapuram Fire promised wage not get Alleges jcb Operators jrj
Author
First Published Mar 20, 2023, 12:07 PM IST

കൊച്ചി : ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ തീയണയ്ക്കാനെത്തിയ മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത കൂലി നല്‍കിയില്ലെന്ന്പരാതി. സാധാരണ കൂലിയിലും കുറഞ്ഞ തുക മാത്രമാണ് നല്‍കിയത്. തീയണച്ചശേഷം അടിയന്തരാവശ്യങ്ങള്‍ക്കായി നിലനിര്‍ത്തിയ വാഹനങ്ങളുടെ കൂലിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ബ്രഹ്മപുരത്ത് തീ നിയന്ത്രിക്കാൻ അഗ്നിശമന സേനയ്ക്കൊപ്പം നിന്നവരാണ് മണ്ണുമാന്ത്രി യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാർ. ദുരന്തനിവാരണ നിയമപ്രകാരം പിടിച്ചെടുത്ത യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ക്ക് പറഞ്ഞ ബാറ്റ തുക നല്‍കിയില്ലെന്നാണ് ആരോപണം. പകലും രാത്രിയും പണിയെടുത്ത ഓപ്പറേറ്റർമാർക്ക് 1500 രൂപമാത്രമാണ് പ്രതിദിനം നല്‍കിയത്. ഒരു ഷിഫ്റ്റിന് മാത്രം രണ്ടായിരം രൂപ എന്നായിരുന്നു ധാരണ.

തീയണച്ചെങ്കിലും അടിയന്തിര ആവശ്യങ്ങള്‍ക്കായി നിലനിര്‍ത്തിയ അഞ്ച് വാഹനങ്ങളുടെ ഓപ്പറേറ്റര്‍മാരുടെ ബാറ്റയുടെ കാര്യത്തിൽ ഇപ്പോൾ കൃത്യമായ മറുപടിയില്ല. നിലവിൽ ബ്രഹ്മപുരത്ത് തുടരുന്ന മണ്ണ് മാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്ക് താമസച്ചെലവ് നല്‍കില്ലെന്ന് കോര്‍പറേഷൻ അറിയിച്ചതായും പരാതിയുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഉടൻ പരിഹരിക്കുമെന്നും മേയർ എം അനിൽകുമാർ വ്യക്തമാക്കി. ഇതിനിടെ കൊച്ചി കാണ്ട് ബ്രീത്ത് എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അഗ്നിശമനസേനയെയും, മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാരെയും ആദരിച്ചു.

Read More : നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കില്ല; 30-ാം തീയതി വരെ തുടരാൻ കാര്യോപദേശക സമിതിയിൽ തീരുമാനം

Follow Us:
Download App:
  • android
  • ios