Asianet News MalayalamAsianet News Malayalam

ജനിച്ച് നാലാം മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചു, 9 വയസുകാരിക്കായി സഹായം തേടി കുടുംബം

ശ്രീഭൂമികയ്ക്ക് ഇപ്പോൾ 40 ശതമാനം കാഴ്ചയുണ്ടെന്ന് അച്ഛൻ ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീരെ കുഞ്ഞായിരുന്നപ്പോൾ പൊടുന്നനെ തലച്ചോറിൽ രക്തം കട്ടപിടിക്കുകയായിരുന്നു

brain blood clot disease nine year old seeks help
Author
Palakkad, First Published Jul 24, 2022, 7:49 AM IST

പാലക്കാട്: തലച്ചോറിലെ ഞരമ്പിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് വിവിധ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന 9 വയസ്സുകാരിയുടെ ചികിത്സയ്ക്ക് കുടുംബം സഹായം തേടുന്നു. പാലക്കാട് കുത്തനൂർ സ്വദേശി ശ്രീഭൂമികയുടെ ചികിത്സയ്ക്കാണ് രക്ഷിതാക്കൾ സഹായം തേടുന്നത്.

ജനിച്ച് നാലാം മാസം ശ്രീഭൂമി കയുടെ തലച്ചോറിലെ ഞരമ്പിൽ രക്തം കട്ടപിടിച്ചു. ഇതോടെ ജീവിതം വഴിമാറി. തുടർന്ന് കുഞ്ഞിന് കാഴ്ച പൂർണമായും നഷ്ടമായി. കാലുകളും തളർന്നു. ചികിത്സയ്ക്കായി രക്ഷിതാക്കൾ ആകെയുള്ള കിടപ്പാടം വരെ പണയം വെച്ചു. നിലവിൽ കാഴ്ച കുറച്ചെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിലും. കാലുകളുടെ പ്രശ്നം ഉൾപ്പെടെ ധാരാളം ശാരീരിക ബുദ്ധിമുട്ടുകൾ കുഞ്ഞിനെ അലട്ടുന്നുണ്ട്.

ശ്രീഭൂമികയ്ക്ക് ഇപ്പോൾ 40 ശതമാനം കാഴ്ചയുണ്ടെന്ന് അച്ഛൻ ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീരെ കുഞ്ഞായിരുന്നപ്പോൾ പൊടുന്നനെ തലച്ചോറിൽ രക്തം കട്ടപിടിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനായി ആകെയുള്ള കിടപ്പാടം അടക്കം പണയപ്പെടുത്തി. ശ്രീഭൂമികയ്ക്കായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ചന്ദ്രൻ പറഞ്ഞു.

ഒരുമാസം 25000 രൂപ ശ്രീഭൂമികയുടെ മരുന്നിനു മാത്രം ചെലവ് വേണം. ഇതിനുള്ള പണം കണ്ടെത്താൻ പാടുപെട്ടുകയാണ് മാതാപിതാക്കൾ. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് കുടുംബം.

ചിത്ര ശ്രീഭൂമിക
പഞ്ചാബ് നാഷണൽ ബാങ്ക്
കുത്തനൂർ ബ്രാഞ്ച്
പാലക്കാട്
അക്കൗണ്ട് നമ്പർ : 4305001500016863
ഐ എഫ് എസ് സി കോഡ് : PUNB0430500

 

നീളം 12 അടി, തൂക്കം 15 കിലോ; ഭീമൻ പെരുമ്പാമ്പിനെ തിരുവനന്തപുരത്ത് പിടികൂടി

തിരുവനന്തപുരം കല്ലറ ഭരതന്നൂരിന് അടുത്ത് രാമരശ്ശേരിയിൽ നിന്ന് വലിയ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാരാണ് 12 അടി നീളമുള്ള പെരുന്പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രാമരശ്ശേരി ഏലായിലെ റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരാണ് പെരുമ്പാമ്പ് റോഡിന് കുറുകെ കിടക്കുന്നത് കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ വീടുകളിൽ നിന്ന് കോഴികളെ കാണാതായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവയെ പെരുമ്പാമ്പ് തിന്നതാവാം എന്നാണ് കരുതുന്നത്. 15 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ ഉൾവനത്തിലേക്ക് വിടാനാണ് ഇപ്പോഴത്തെ തീരുമാനം.
 

Follow Us:
Download App:
  • android
  • ios