കൊച്ചി: എറണാകുളം ഗോശ്രീ രണ്ടാം പാലത്തിന്‍റെ അപ്രോച്ച് റോഡിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് വലിയ വാഹനങ്ങളുടെ യാത്രയ്ക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് ഗോശ്രീ രണ്ടാം പാലത്തിന്‍റെ അപ്രോച്ച് റോഡിൽ വിള്ളൽ കണ്ടെത്തിയത്.

പാലത്തിനും അപ്രോച്ച് റോഡിനും ഇടയിലുള്ള സ്ലാബിലാണ് വിള്ളൽ കണ്ടെത്തിയത്. ദേശീയപാത അധികൃതരുടെ  പഠന റിപ്പോർട്ട് ലഭിച്ചതിന് ശേഷം വലിയ വാഹനങ്ങൾ കടത്തി വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സ്ഥലത്തെത്തിയ എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.