കണ്ണൂര്‍: ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എബിവിപി പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തുന്നതായി തലശ്ശേരി  ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാളിന്റെ പരാതി. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ കെ.ഫല്‍ഗുനൻ പറഞ്ഞു. 

കോളേജിൽ സ്ഥാപിച്ചിരുന്ന എബിവിപിയുടെ കൊടിമരം   ബുധനാഴ്ച പ്രിന്‍സിപ്പാള്‍ എടുത്തുമാറ്റിയിരുന്നു . ഇന്ന് എബിവിപി കൊടിമരം വീണ്ടും സ്ഥാപിച്ചു. കൊടിമരം വീണ്ടും സ്ഥാപിച്ചത് തന്റെ അനുമതിയില്ലാതെയാണെന്നും പ്രിൻസിപ്പാൾ പറഞ്ഞു. 

Read Also: 'കണ്ണൂരാണ്, ഒരു കനല്‍ വീണാല്‍ മതി'; എബിവിപിയുടെ കൊടിമരം നീക്കിയതില്‍ ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളിന് പറയാനുള്ളത്