തുടർന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യവേ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 

ആലപ്പുഴ: ചേർത്തലയിലെ നവവധുവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് അപ്പുക്കുട്ടൻ അറസ്റ്റിൽ. കഴിഞ്ഞമാസം 26 നാണ് ഹെന മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്. തുടർന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യവേ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കുടുംബ പ്രശ്ങ്ങളാണ് കാരണം. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭര്‍തൃ വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ മാസം 26 നാണ് കാളികുളത്തെ വീട്ടില്‍ ഹെനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്പാണ് ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്.

ചേർത്തലയിലെ നവവധുവിന്റെ കൊലപാതകം : ഹെന നേരിട്ടത് ക്രൂരമായ പീഡനം, ഭർത്താവ് അറസ്റ്റിൽ

അതേസമയം ഹെന നേരിട്ടത് ക്രൂരമായ പീഡനമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്. ഹെനയുടെ ശരീരത്തിൽ 16 മുറിവുകൾ ഉള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. പല മുറിവുകൾക്കും ദിവസങ്ങൾ പഴക്കമുണ്ട്. തലക്കുള്ളിൽ 14 മുറിവുകളുണ്ട്. മരണദിവസം കഴുത്തിന് കുത്തിപ്പിടിച്ച് ഭർത്താവ് അപ്പുക്കുട്ടൻ തല ഭിത്തിയിലിടിപ്പിച്ചു. ആശുപതിയിൽ എത്തിക്കുമ്പോഴേക്കും ഹെന മരിച്ചു. ഈ സമയം ഭർത്താവിന്റെ ബന്ധുവും ഭാര്യയും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈപോളർ ഡിസ്ഓർഡർ രോഗിയായിരുന്നു ഹെന. ഇതറിഞ്ഞു കൊണ്ടാണ് ഹെനയെ അപ്പുക്കുട്ടൻ വിവാഹം ചെയ്തത്. വിവാഹ സമയത്ത് 75 പവൻ നൽകിയിരുന്നു. രണ്ടാഴ്ച മുമ്പ് 7 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട അപ്പുക്കുട്ടൻ കിട്ടാതെ വന്നതോടെ ഭാര്യയെ നിരന്തരം മർദ്ദിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.