പത്തനംതിട്ട: ആറൻമുള എംഎൽഎ വീണാ ജോർജിൻ്റെ സഹോദരൻ വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കുമ്പഴ വടക്ക് മാർ കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.