തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരിൽ 10 വയസും അ‍ഞ്ച് വയസുമുളള കുട്ടികളെ പീഡിപ്പിച്ചതിന് സഹാദരങ്ങള്‍ അറസ്റ്റിൽ. പാച്ചല്ലൂർ സ്വദേശികളും സഹോദരൻമാരുമായ നൗഷാദ്, നവാസ് എന്നിവരെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോള്‍ ബന്ധുവീട്ടിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്. ഇവിടെ വച്ചാണ് കുട്ടികളെ പലതവണ പീഡിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. ഇന്ന് വൈകീട്ട് പ്രതികളെ റിമാൻഡ് ചെയ്തു.