ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം തുടങ്ങി
ചെന്നൈ: മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാര്‍ട്ടി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷൻ കൊല്ലപ്പെട്ടു. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ.ആംസ്ട്രോങിനെ ചെന്നൈയിലെ വീടിന് അടുത്ത് വച്ച് സംഘടിച്ചെത്തിയ ആറ് പേരാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Add Asianetnews as a Preferred Source

