Asianet News MalayalamAsianet News Malayalam

'ബഫർ സോൺ വോട്ടായി പ്രതിഫലിക്കും'; മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ

കർഷകരെ പരിഗണിക്കാതെ ഇനി ഭരണത്തിൽ കയറാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാൽ അത് വ്യാമോഹമാണെന്നും  കാഞ്ഞിരപ്പള്ളി ബിഷപ്പ്

Buffer Zone Warning from Bishop of Kanjirappalli diocese
Author
First Published Dec 30, 2022, 7:14 PM IST

കോട്ടയം : ബഫർ സോൺ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ. സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ഇതുവരെയുള്ള നടപടികൾ പുനഃപരിശോധിക്കണം. ബഫർ സോൺ വനാതിർത്തിക്കുള്ളിൽ തന്നെ ഒതുക്കി നിർത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. കർഷകരെ പരിഗണിക്കാതെ ഇനി ഭരണത്തിൽ കയറാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാൽ അത് വ്യാമോഹമാണെന്നും  കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു. മുണ്ടക്കയത്ത് സംഘടിപ്പിച്ച ബഫർ  സോൺ വിരുദ്ധ റാലിയിലാണ് ബിഷപ്പിന്റെ പ്രസംഗം.

Read More : കണ്ണൂരിലെ അയ്യൻകുന്നിലെ പഞ്ചായത്തിലെ രണ്ട് വാർഡുകൾ കർണാടകയുടെ ബഫർ സോണിലെന്ന് ആശങ്ക

Follow Us:
Download App:
  • android
  • ios