തിരുവല്ല: തിരുവല്ല പാലിയേക്കരയിൽ കെട്ടിടത്തിൻ്റെ മുകൾഭാഗം തകർന്ന് വീണ് ഗുരുതര പരുക്കേറ്റ നിർമാണ തൊഴിലാളികളില്‍ ഒരാൾ മരിച്ചു. തമിഴ്നാട് മാർത്താണ്ഡം പൈങ്കുളം സ്വദേശി ജഗൻ തൗസിമുത്തു (32) ആണ് മരിച്ചത്. പാലിയേക്കര ഹനുമാൻ ക്ഷേത്രത്തിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ മുകൾഭാഗമാണ് തകർന്നുവീണത്.

അവശിഷ്ടങ്ങൾക്കിടയിൽ രണ്ട് പേരാണ് കുടുങ്ങിയത്. ജഗനെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരാളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തമിഴ്നാട് മാർത്താണ്ഡം സ്വദേശിയാണ് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട രണ്ടാമൻ.