Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് മരിച്ച സേവ്യറിന്‍റെ മൃതദേഹം മുളങ്കാടം ശ്മശാനത്തിൽ സംസ്കരിക്കും

സേവ്യ‌‌ർ ലേലക്കാരനായിരുന്ന കൊല്ലം ശക്തികുളങ്ങര ഹാ‌‌ർബ‌ർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിരുന്നു. സേവ്യറിന്റെ ഭാര്യ ഹാർബറിലെ മത്സ്യക്കച്ചവടക്കാരിയാണ്.

Burial of kollam native who tested covid 19 positive after death to be done at mulankad cemetery
Author
Kollam, First Published Jun 5, 2020, 4:55 PM IST

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശി സേവ്യറിന്റെ മൃതദേഹം മുളങ്കാടം ശ്മശാനത്തിൽ സംസ്കരിക്കും. മരണ ശേഷം സേവ്യറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലത്ത് വീട്ടിൽ കിടപ്പിലായിരുന്ന സേവ്യറിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സേവ്യർ മരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതും കൊവിഡ് പരിശോധന നടത്തിയതും. 

സേവ്യ‌‌ർ ലേലക്കാരനായിരുന്ന കൊല്ലം ശക്തികുളങ്ങര ഹാ‌‌ർബ‌ർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിരുന്നു. സേവ്യറിന്റെ ഭാര്യ ഹാർബറിലെ മത്സ്യക്കച്ചവടക്കാരിയാണ്. കൊല്ലം നഗരസഭ പരിധിയിലെ മരുത്തടി, ശക്തികുളങ്ങര, മീനത്ത് ചേരി, കാവനാട്,വള്ളിക്കീഴ്, ആലാട്ട്കാവ് എന്നിവിടങ്ങളും കണ്ടയിൻമെൻ്റ് സോണാക്കി മാറ്റിയിട്ടുണ്ട്. 

സേവിയർ ജില്ലക്ക് പുറത്തേക്ക് യാത്ര നടത്തുകയോ . വിദേശത്ത് വന്നവരുമായി സമ്പർക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല ഇയാള്‍ക്ക് എവിടെ നിന്ന് രോഗം പിടിപ്പെട്ടു എന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പിനും ആശങ്കയുണ്ട്. 

Follow Us:
Download App:
  • android
  • ios