പരിക്കേറ്റവരെ കൽപറ്റ ജനറൽ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൽപറ്റ: വയനാട്ടിൽ സ്വകാര്യ ആഡംബര ബസ് മറിഞ്ഞ് 19 പേർക്ക് പരിക്കു. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എവൺ ട്രാവൽസാണ് അപകടത്തിൽ പെട്ടത്. കൽപറ്റയ്ക്കടുത്ത് മടക്കി മലയില്‍ പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ കൽപറ്റ ജനറൽ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മടക്കി മല തടിമില്ലിന് സമീപത്തെ ഹംപ് മറികടക്കുന്നതിനിടെ ബസ് നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. അപകടം നടന്ന ഉടനെ എത്തിയ സമീപവാസികളും വിവരമറിഞ്ഞെത്തിയ പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. തടിമില്ലിലെ ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി.