തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും. മിനിമം ചാർജ് എട്ടുരൂപയായി തുടരും. അതേ സമയം കിലോമീറ്റർ നിരക്ക് 90 പൈസയാക്കി കൂട്ടി. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. നേരത്തെ എട്ട് രൂപ നിരക്കിൽ അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമായിരുന്നു. ഇതാണ് രണ്ടര കിലോമീറ്റർ ആയി കുറച്ചത്.

നിരക്ക് വർദ്ധന താത്കാലികമായാണ്. പുതിയ നിരക്ക്  നാളെയോ മറ്റന്നാളോ പ്രാബല്യത്തിൽ വരും. അതേ സമയം വിദ്യാർഥികളുടെ യാത്രാ നിരക്കിൽ മാറ്റമില്ല. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ അന്തിമ റിപ്പോർട് നൽകിയതിന് ശേഷം മാത്രമേ വിദ്യാർഥികളുടെ യാത്രാ നിരക്കിൽ മാറ്റം വരുത്തുകയുള്ളു. 

READ MORE 

കൊവിഡ് കണക്കുകൾ മുകളിലേക്ക് തന്നെ; 24 മണിക്കൂറിനിടെ 507 മരണം

ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും, പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

 

മറൈന്‍ ഡ്രൈവ് സമാന്തര മാര്‍ക്കറ്റായി; കച്ചവടം നടത്തുന്നത് കണ്ടൈന്‍മെന്‍റ് സോണിലെ കച്ചവടക്കാര്‍