കണ്ണൂർ: കണ്ണൂർ ആലക്കോട് ലോക്ഡൗൺ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മണക്കടവ്-തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ദ്വാരക ബസാണ് ആലക്കോട് ടൗണിൽ വെച്ച് പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തത്. വയോധികർ ഉൾപ്പെടെ അമ്പതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു. 

രാജ്യത്ത് മരണം നാലായിരം കടന്നു; പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 6977 പേർക്ക്

ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് കര്‍ശന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്ത് ഹോട്ട് സ്പോട്ടുകൾ ഒഴികെയുളള മേഖലയിലാണ് ബസുകൾ ഓടുക. ടിക്കറ്റ് നിരക്ക് 50 ശതമാനം കൂടിയിട്ടുണ്ട് എന്നാൽ പകുതി യാത്രക്കാരെ മാത്രമേ ബസിൽ കയറ്റാൻ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം നല്‍കിയട്ടുള്ളത്. ഈ നിര്‍ദ്ദേശം ലംഘിച്ചാണ് കണ്ണൂരിൽ ബസ്  സർവീസ് നടത്തിയത്. 

കോഴിക്കോട് കൊവിഡ് ചികിത്സയിലുളള 63 കാരിയുടെ നില ഗുരുതരം, രോഗബാധയിൽ അവ്യക്തത