കോഴിക്കോട്: മാർച്ച് ആറിനുള്ളിൽ സർക്കാർ ബസ് ചാർജ്ജ് വർധിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന് ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി. സമരം തുടങ്ങാനുള്ള തീരുമാനം കോഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു.

മാർച്ച് 11 മുതൽ സംസ്ഥാന വ്യാകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്.  ഫെബ്രുവരി 23 നുള്ളിൽ പരിഹാരം കാണുമെന്നായിരുന്നു നേരത്തെ നടത്തിയ ചർച്ചയിൽ ഗതാഗതമന്ത്രി ബസുടമകൾക്ക് നൽകിയ ഉറപ്പ്. പ്രശ്നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകള്‍ എത്തിയത്.