ആന്തൂർ നഗരസഭാധ്യക്ഷ പികെ ശ്യാമളക്കെതിരെ പാർട്ടി നടപടിയടക്കുള്ള സംഭവങ്ങള്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ചര്‍ച്ചയാകും. പി ജയരാജനടക്കം പങ്കെടുക്കുന്ന യോഗത്തിൽ സംഭവത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമായി പ്രഖ്യാപിക്കും.

കണ്ണൂര്‍: 15 കോടി രൂപ മുടക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്‍ററിന് നഗരസഭ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം ശനിയാഴ്ച നടക്കും. ആന്തൂർ നഗരസഭാധ്യക്ഷ പികെ ശ്യാമളക്കെതിരെ പാർട്ടി നടപടിയടക്കുള്ള സംഭവങ്ങള്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ചര്‍ച്ചയാകും. പി ജയരാജനടക്കം പങ്കെടുക്കുന്ന യോഗത്തിൽ സംഭവത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമായി പ്രഖ്യാപിച്ചേക്കും.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം പികെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ ആത്മഹത്യ ചെയ്ത സാജന്‍റെ ഭാര്യ നൽകിയ പരാതിയിൽ ഇന്ന് തുടർ നടപടികളുണ്ടാകും. പൊലീസ് ഇന്നലെ ബീനയുടെ മൊഴിയെടുത്തിരുന്നു. കൺവെൻഷൻ സെന്‍ററിൽ പരിശോധന നടത്തിയ വിജിലൻസ് ടൗൺ പ്ലാനിംഗ് വിഭാഗം ശനിയാഴ്ച റിപ്പോർട്ട് നൽകിയേക്കും. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.