തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണന്പൂർ ഡിവിഷനിലും 19 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. കളമശ്ശേരി, ഷൊർണ്ണൂർ, പാലക്കാട്, മുൻസിപ്പാലിറ്റി വാർഡുകളിലേക്കും വോട്ടെടുപ്പ് നടക്കും. രാവിലെ 7 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്. മറ്റന്നാളാണ് വോട്ടെണ്ണൽ.