Asianet News MalayalamAsianet News Malayalam

സി ദിവാകരന്‍റെ പരസ്യവിമര്‍ശനം:' പുതിയ കൗണ്‍സില്‍ പരിശോധിക്കും,ഉചിതമായ നടപടി സ്വീകരിക്കും' കാനം രാജേന്ദ്രന്‍

സിപിഐയിൽ അഭിപ്രായങ്ങൾ അടിച്ചമർത്താറില്ല.ചില സന്ദർഭങ്ങളിൽ ചിലർ കാര്യങ്ങൾ പുറത്തു പറയുന്നു. അങ്ങനെ പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായം എന്ന് സമ്മേളനത്തോടെ തെളിഞ്ഞുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

C Divakaran's  criticism: 'The new council will look into it. Appropriate action will be taken' Kanam Rajendran
Author
First Published Oct 6, 2022, 12:40 PM IST

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് മുമ്പ് പരസ്യ വിമര്‍ശനമുന്നയിച്ച സിദിവാകരനെതിരായ നടപടി പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.സി ദിവാകരൻ പറഞ്ഞത് അദ്ദേഹത്തിന്‍റെ  അഭിപ്രായം മാത്രമാണ്.സിപിഐയിൽ അഭിപ്രായങ്ങൾ അടിച്ചമർത്താറില്ല.ചില സന്ദർഭങ്ങളിൽ ചിലർ കാര്യങ്ങൾ പുറത്തു പറയുന്നു.: അങ്ങനെ പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായം എന്ന് സമ്മേളനത്തോടെ തെളിഞ്ഞു.തിരുവനന്തപുരം സമ്മേളനം പാർട്ടി ചരിത്രത്തിലെ അവിസ്മരമണീയ സംഭവമാണ്..ഇനിയും പാർട്ടി അംഗസംഖ്യ വർധിപ്പിക്കണം.: ഗൗരവമുള്ള രാഷ്ട്രീയ വിഷയങ്ങൾ ആണ് സമ്മേളനത്തിൽ ചർച്ചയായത്.: മാധ്യമങ്ങൾ അവർക്ക് താത്പര്യമുള്ള പൈങ്കിളി കഥകൾ പ്രചരിപ്പിച്ചു.സിപിഐ സർക്കാരിന് എതിരെ എന്ന് വരുത്തി തീർക്കാനും ചില ശ്രമം നടന്നു. പാർട്ടി അംഗസംഖ്യ ഉയരുന്നതിന് അനുസരിച്ച് മുന്നണി സംവിധാനത്തിൽ കൂടുതൽ സീറ്റുകൾ കിട്ടണം എന്നില്ല.മത്സരിക്കുന്ന കൂടുതൽ സീറ്റുകളിൽ ജയിക്കുകയാണ് ലക്ഷ്യം.ലോക്സഭാ തെരഞ്ഞടുപ്പിൽ കഴിഞ്ഞ തവണത്തേത് പോലെയുള്ള തിരിച്ചടി ഒഴിവാക്കാൻ പ്രവർത്തനം നടത്തുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു

'കാനം ജൂനിയർ, സെക്രട്ടറിയായി തുടരാൻ ആക്രാന്തമെന്തിന്'; ഒതുക്കാൻ നോക്കേണ്ടെന്നും സി ദിവാകരൻ

തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു കാനത്തിനെതിരെ ദിവാകരന്‍ തുറന്നടിച്ചത്. സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിന്? കാനം രാജേന്ദ്രൻ എന്നേക്കാൾ ജൂനിയറാണ്. തിരുത്താൻ നോക്കിയപ്പോൾ തയ്യാറായില്ല. പിന്നെ ഇടപെടാൻ ശ്രമിച്ചില്ല. പ്രായപരിധി നിർദ്ദേശം അംഗീകരിക്കില്ലെന്നും തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന സമ്മേളനം പ്രായപരിധി നിര്‍ദ്ദേശം നടപ്പാക്കിയതോടെ സി ദിവാകരന്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള പ്രതിനിധികളുടെ പട്ടികയിലും അദ്ദേഹത്തിന് ഇടം നേടാനായില്ല

സി ദിവാകരന് തിരിച്ചടി:സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള തിരുവനന്തപുരത്തെ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്ത്

Follow Us:
Download App:
  • android
  • ios