കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസർകോട് ജില്ലാപഞ്ചായത്തിന്റെ നീക്കത്തിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റും എടനീറിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീകാന്താണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സിഎഎയ്ക്കെതിരായ പ്രമേയം കൊണ്ടുവരും: അഹമ്മദ് പട്ടേല്‍

രാഷ്‌ട്രപതി ഒപ്പിട്ട് അംഗീകരിച്ച നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ജില്ലാ പഞ്ചായത്തിന് അധികാരമില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഈ മാസം 23 ന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഹർജി. അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

'ഗവര്‍ണറുടെ ഇടപെടലും നിലപാടുകളും ന്യായീകരണമില്ലാത്തത്, ഭരണഘടന പഠിച്ച് മനസിലാക്കണം; തുറന്നടിച്ച് യെച്ചുരി

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിക്കെതിരെ കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമസഭയില്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. പഞ്ചാബിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും സിഎഎയ്ക്കെതിരായ പ്രമേയം കൊണ്ടുവരാന്‍ തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാനങ്ങള്‍ പ്രമേയം കൊണ്ടുവന്നതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസർകോട് ജില്ലാപഞ്ചായത്തിന്റെ നീക്കം. 

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണം; മുഖ്യമന്ത്രിമാരോട് മമതാ ബാനര്‍ജി