തിരുവനന്തപുരം: പി എസ് സി ഉദ്യോ​ഗാർത്ഥികളുടെ ആവശ്യങ്ങൾ പരി​ഗണിക്കാതെ മന്ത്രിസഭ. ലാസ്റ്റ് ​ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിൽ തീരുമാനമെടുത്തില്ല. താല്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിന് മുമ്പ് തസ്തിക പി എസ് സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. 

സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം ചെയ്യുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അനുകൂലമായ തീരുമാനമൊന്നും ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോ​ഗത്തിൽ ഉണ്ടായിട്ടില്ല. സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നുള്ള ആവശ്യം സർക്കാർ അം​ഗീകരിച്ചിട്ടില്ല. കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്നുള്ള ലാസ്റ്റ് ​ഗ്രേഡ് സർവ്വന്റ്സ് ലിസ്റ്റിലുള്ളവരുടെ ആവശ്യവും പരി​ഗണിച്ചിട്ടില്ല. 

എന്നാൽ, ചില വകുപ്പുകളിൽ താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ആയിട്ടുണ്ട്. ടൂറിസം വകുപ്പിലടക്കം 54 പേരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉണ്ടായി.