മൂന്നാറിലെ പെൺപിളെ ഒരുമ സമരത്തെ തുടർന്നാണ് കമ്മീഷനെ നിയമിച്ചത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാൻ്റേഷൻ നയത്തിൻ്റെ കരട് റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭയോ​ഗം പരിഗണിക്കും. ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്ലാൻ്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ കമ്മീഷൻ നിയോ​ഗിച്ചത്. മൂന്നാറിലെ പെൺപിളെ ഒരുമ സമരത്തെ തുടർന്നാണ് കമ്മീഷനെ നിയമിച്ചത്. തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കാനും കൃഷ്ണൻ നായർ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. തോട്ടം തൊഴിലാളികൾക്ക് വീട് വച്ചു നൽകാനും കമ്മീഷൻ ശുപാർശയുണ്ടായിരുന്നു.