Asianet News MalayalamAsianet News Malayalam

രണ്ടായിരത്തിലേറെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ മന്ത്രിസഭാ തീരുമാനം ഇന്ന്

നിയമന വിവാദങ്ങൾക്കിടെ പുതിയ സ്ഥിരപ്പെടുത്തൽ കൂടുതൽ ചർച്ചക്ക് വഴിയൊരുക്കും. അതിനിടെ മുഖ്യമന്ത്രി യുഡിഎഫ് കാലത്തെ മുഴുവൻ പിന്‍വാതിൽ നിയമനങ്ങളുടെയും കണക്കെടുക്കാൻ നിർദേശിച്ചിരുന്നു.

cabinet to decide on regularizing over 2000 employees
Author
Trivandrum, First Published Feb 10, 2021, 6:18 AM IST

തിരുവനന്തപുരം: രണ്ടായിരത്തിലേറെ താൽക്കാലിക തസ്തികകൾ സ്ഥിരപ്പെടുത്താനുള്ള ശുപാർശ ഇന്ന് മന്ത്രി സഭായോഗം പരിഗണിക്കും. ഇതിൽ 1500ലേറെ തസ്തികകൾ കേരളാ ബാങ്കിലാണ്. കേരളാ ബാങ്കിന്‍റെ കഴിഞ്ഞ ദിവസം ചേർന്ന ഭരണസമതി യോഗം ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. കേരളാ ബാങ്കിൽ ഉടൻ എല്ലാവർക്കും സ്ഥിര നിയമനം കിട്ടും എന്ന രീതിയിൽ ബാങ്കിലെ ഇടതു യൂണിയൻ നേതാക്കളുടെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. 

നിയമന വിവാദങ്ങൾക്കിടെ പുതിയ സ്ഥിരപ്പെടുത്തൽ കൂടുതൽ ചർച്ചക്ക് വഴിയൊരുക്കും. അതിനിടെ മുഖ്യമന്ത്രി യുഡിഎഫ് കാലത്തെ മുഴുവൻ പിന്‍വാതിൽ നിയമനങ്ങളുടെയും കണക്കെടുക്കാൻ നിർദേശിച്ചിരുന്നു. ഈ കണക്കുകൾ സെക്രട്ടറിമാർ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ഓരോ വകുപ്പിലേയും ഒഴിവുകളുടെ കണക്കും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ വിശദമായ പത്രസമ്മേളനം ഇന്നുണ്ടാകാനും സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios