12 വകുപ്പുകളിൽ ആണ് കുടിശ്ശിക.നികുതി രേഖകൾ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തി ൽ 7.54 കോടി കുറഞ്ഞു.വാർഷികറിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് വഴി 9.72 കോടി കുറഞ്ഞുവെന്നും സിഎജി കണ്ടെത്തല്‍

തിരുവനന്തപുരം: റവന്യു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയിൽ സർക്കാറിനെതിരെ രൂക്ഷ വിമര്ശനവുമായി സിഎജി. അഞ്ച് വർഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകൾ പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും ചൂണ്ടിക്കാടുന്ന സിഎജി റിപ്പോര്‍ട്ട് സർക്കാറിന് തിരിച്ചടിയുണ്ടാക്കുന്നതാണ്.സംസ്ഥാനത്ത് മൊത്തം റവന്യു കുടിശിക 21,797 കോടി. ആകെ വരുമാനത്തിന്‍റെ 22.33 ശതമാനം വരുമിത്. 12 വകുപ്പുകളിലായി അഞ്ച് വര്‍ഷത്തിലേറ പഴക്കമുള്ള 7100 കോടി രൂപ കുടിശികയുണ്ട്. 1952 മുതൽ എക്സൈസ് വകുപ്പ് വരുത്തിയ കുടിശിക പോലുമുണ്ട് ഇകൂട്ടത്തിൽ . എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് എത്തിയ 1905 കോടിയുടെ കാര്യത്തിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല. 6143.28 കോടി വിവിധ സ്റ്റേകളിൽ പെട്ടുകിടക്കുന്നുണ്ട്. 2 രൂപ ഇന്ധന സെസ് വഴി ധനവകുപ്പ് 750 കോടി പ്രതീക്ഷിക്കുമ്പോഴാണ് 7000 കോടിയുടെ വൻകുടിശ്ശിക സ്റ്റേ ഒഴിവാക്കി തുക തിരിച്ചെടുക്കാൻ വകുപ്പുതല നടപടി വേണമെന്നും കുടിശിക പിരിക്കാനുള്ള തടുര്‍ പ്രവര്‍ത്തനങ്ങൾക്ക് ഡാറ്റാ ബേസ് ഉണ്ടാക്കണമെന്നും സിഎജി നിര്‍ദ്ദേശിക്കുന്നു.

ധനവകുപ്പിന് എതിരെ സിഎജി റിപ്പോര്‍ട്ട്; റവന്യു കുടിശ്ശിക പിരിക്കുന്നതില്‍ വന്‍ വീഴ്ച| CAG Report

 തെറ്റായ നികുതി നിശ്ചയിച്ച് നൽകിയതിലൂടെ ജിഎസ്ടി വഴി സര്‍ക്കാരിന് നഷ്ടം 11.3 കോടി . നികുതി രേഖകൾ പരിശോധിക്കാതെ പലിശ ഇനത്തിൽ നഷ്ടം വരുത്തിയത് 7.5 കോടി . വിദേശ മദ്യ ലൈസൻസുകളുടെ ക്രമരഹിത കൈമാറ്റത്തിലൂടെ നഷ്ടം 26 ലക്ഷം. ഇക്കാര്യത്തി. എക്സൈസ് കമ്മീഷണര്‍ക്കെതിരെയും റിപ്പോര്‍ട്ടിൽ പരാമര്‍ശമുണ്ട്. ഫ്ലാറ്റുകളുടെ മൂല്യ നിര്‍ണ്ണയത്തിലുമുണ്ട് വീഴ്ച. സ്റ്റാന്പ് ഡ്യൂട്ടിയലും രജിസ്ട്രേഷൻ ഫീസിലും ഖജനാവിലേക്കുള്ള വരവിൽ കുറവ് ഒന്നരക്കോടി രൂപയാണ്. സാമ്പത്തികപ്രതിസന്ധിക്ക് കാരണം കടമെടുപ്പ് പരിധിയടക്കെ വെട്ടിക്കുറച്ച് കേന്ദ്ര നടപടിയെന്നാണ് ധനമന്ത്രി ആവർത്തിക്കുന്നത്. എന്നാൽ നികുതി പിരിവിലെ വീഴ്ചയാണ് പ്രശ്നമെന്നാണ് പ്രതിപക്ഷവാദം. ഈ വാദത്തെ ബലപ്പെടുത്തുന്നതാണ് സിഎജി റിപ്പോർട്ട്