അധ്യാപകനെതിരെ വിദ്യാർത്ഥിനി ആദ്യം സർവകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. 

കോഴിക്കോട്: പീഡന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഹാരിസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഒരു വിദ്യാർത്ഥിനി നേരത്തെ പീഡനപരാതി നൽകിയിരുന്നു. പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ഹാരിസിനെ പ്രതിയാക്കി കേസെടുക്കുകയും സർവ്വകലാശാല ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അധ്യാപകനെതിരെ വിദ്യാർത്ഥിനി ആദ്യം സർവകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred