പരാതി വന്നു, അന്വേഷണം നടക്കുന്നുണ്ട്. പരാതി വരുന്നതും കാലഘട്ടത്തിന് അനുസരിച്ച് പദ്ധതികളിൽ മാറ്റം വരുന്നതും സ്വാഭാവികമാണ്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥമെന്നും എകെ ബാലൻ പറഞ്ഞു. 

തിരുവനന്തപുരം: റോഡിലെ ക്യാമറ വിവാദത്തിൽ നിരന്തരമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ മനസ്സില്ലെന്ന് മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം എകെ ബാലൻ. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. പരാതി വന്നു. അന്വേഷണം നടക്കുന്നുണ്ട്. പരാതി വരുന്നതും കാലഘട്ടത്തിന് അനുസരിച്ച് പദ്ധതികളിൽ മാറ്റം വരുന്നതും സ്വാഭാവികമാണ്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥമെന്നും എകെ ബാലൻ പറഞ്ഞു. 

മുഖ്യമന്ത്രി എന്താണ് പ്രതികരിക്കാത്തത് എന്നാണ് ചോദ്യം. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് അഭിപ്രായം പറയുക. മുഖ്യമന്ത്രി ഇടപെട്ടുവെന്ന് അപ്പോൾ പറയും. പ്രതികരിക്കാതെ ഇരുന്നാൽ എന്തോ ഒളിച്ചുവെക്കുന്നുവെന്ന് പറയും. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കണോ വേണ്ടയോ എന്നൊക്കെ വരട്ടെ. ഇപ്പോൾ പലതും വരുന്നുണ്ടല്ലോ. എല്ലാം കലങ്ങിത്തെളിയട്ടെ. ഓരോ ദിവസവും ഓരോ ആൾക്കാരെക്കൊണ്ടും ഓരോ കമ്പനിക്കാരെക്കൊണ്ടും ഓരോന്നും പറയിപ്പിക്കുന്നുണ്ടല്ലോ. അതിനെല്ലാം മറുപടി പറയണമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംവിധാനം ഉണ്ടായിരിക്കണം. നിങ്ങളെ കണ്ട് മറുപടി പറയാൻ. 

വിഴിഞ്ഞം സ്വദേശിയായ 6ാം ക്ലാസുകാരന്‍ നാഗര്‍കോവിലില്‍ കുളത്തില്‍ മരിച്ചത് കൊലപാതകം, സുഹൃത്ത് അറസ്റ്റില്‍

എന്തൊക്കെ ആരോപണങ്ങൾ കൊണ്ടുവന്നതാണ്. ഏതെങ്കിലും ഒരു ആരോപണം തെളിയിക്കാൻ ഏതെങ്കിലും സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടോ? 2020 ൽ കൊടുത്ത ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് പരാതി വരുന്നു. അപ്പോൾ തന്നെ അത് അന്വേഷിക്കാൻ വിജിലൻസിന് വിടുന്നു. അനുബന്ധമായി മറ്റു പരാതികൾ വന്ന സാഹചര്യത്തിൽ വകുപ്പ് മേധാവി ഹനീഫ ഐഎഎസ് അന്വേഷിക്കുന്നു. ഈ അന്വേഷണത്തിനിടയിൽ എന്ത് മറുപടിയാണ് മുഖ്യമന്ത്രി നിങ്ങളോടും പ്രതിപക്ഷത്തോടും പറയേണ്ടത്. അദ്ദേഹത്തിന്റെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു കാര്യത്തിൽ അദ്ദേഹം അതിൽ കയറി അഭിപ്രായം പറയുക എന്നത് തെറ്റാണ്. അതിൽ അഴിമതിയുണ്ടോ എന്നത് വിജിലൻസ് ആണ് അന്വേഷിക്കേണ്ടത്. ആ വിജിലൻസ്അന്വേഷിക്കുന്നതിന്റെ ഉള്ളിൽ വീണ്ടും വീണ്ടും മുഖ്യമന്ത്രി ഓരോ ദിവസവും മറുപടി പറയണമെന്ന് പറഞ്ഞാൽ അതിന് മനസ്സില്ലെന്നാണ് പറയാനുള്ളത്. ചോദിച്ചുകൊണ്ടേയിരിക്കട്ടെയെന്നും ബാലൻ പറഞ്ഞു. 

'എന്നും എന്നും ചോദിച്ചുകൊണ്ടിരുന്നാൽ മറുപടി പറയാൻ മനസ്സില്ല'| AK Balan| Pinarayi Vijayan| AI Camera