കൊച്ചി: പാലാരിവട്ടത്ത് ഹോട്ടലിന്റെ ശുചിമുറിയിൽ ഒളിക്യാമറ വച്ചതായി പരാതി. പാലാരിവട്ടം ചിക് കിങ്ങിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ പാലക്കാട്‌ സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

മൊബൈൽ ഫോണിലെ ക്യാമറ ഓൺ ചെയ്തു വച്ച് ദൃശ്യങ്ങൾ പകർത്താൻ ആണ് ശ്രമിച്ചത്. നാലു മണിയോടെ ഹോട്ടലിൽ എത്തിയ കുടുംബത്തിലെ പെൺകുട്ടികളിൽ ഒരാൾ ശുചിമുറി ഉപയോഗിക്കാൻ കയറിയപ്പോഴാണ് ഇത് കണ്ടത്. ഇവർ ജീവനക്കാരെ വിവരം അറിയിച്ചപ്പോൾ വേലുവും മറ്റൊരാളും മുറിയിൽ കയറി വാതിലടച്ചു. കുറച്ച് സമയത്തിനകം പുറത്ത് ഇറങ്ങിയ ഇവർ സംഭവം നിഷേധിച്ചതോടെയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പാലാരിവട്ടം പൊലീസ് എത്തിയാണ് വേലുവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു