കാസർകോട്: ക്യാമറാമാൻ അനിൽ കണ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 45 വയസ്സായിരുന്നു. ഇന്ത്യാവിഷൻ, സൂര്യ ടിവി എന്നീ ചാനലുകളിലും ദില്ലി കേന്ദ്രമായുള്ള ദേശീയ ചാനലിലും ഏറെക്കാലം ജോലി ചെയ്തിരുന്നു. 

ഇന്ന് വൈകീട്ട് ചെമ്പിരിക്കയ്ക്കടുത്ത് റെയിൽവേ ട്രാക്കിലാണ് അനിൽ കണ്ണനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാസർകോ‍ട് ചെമ്പിരിക്കയിലെ 
കുഞ്ഞിക്കണ്ണന്‍റെ മകനാണ് അനിൽ കണ്ണന്‍.