കോഴിക്കോട് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിന് വേണ്ടി നടത്തുന്ന ക്യാമ്പയിനോട് പ്രതികരിച്ച് മന്ത്രി കെ മുരളധരൻ. മരുന്ന് സർക്കാരിൻറെ കയ്യിൽ ലഭ്യമാണ്. പിന്നെ എന്തിനാണ് ക്യാമ്പയിൻ. 12 വയസ്സ് വരെയുള്ളവർക്ക് മരുന്ന് സൗജന്യമായി ലഭിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിന് വേണ്ടി നടത്തുന്ന ക്യാമ്പയിനോട് പ്രതികരിച്ച് മന്ത്രി കെ മുരളധരൻ. മരുന്ന് സർക്കാരിൻറെ കയ്യിൽ ലഭ്യമാണ്. പിന്നെ എന്തിനാണ് ക്യാമ്പയിൻ. 12 വയസ്സ് വരെയുള്ളവർക്ക് മരുന്ന് സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ യൂസഫലി 2കോടി രൂപ കുട്ടി‍കൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. മുപ്പത് കോടി രൂപയാണ് കുട്ടികളുടെ ക്യാമ്പനിയിൽ സമാഹരിച്ചിരിക്കുന്നത്.

കെപിസിസി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങളിൽ പ്രതികരിക്കേണ്ടതില്ല. ആരെയാണ് വയ്ക്കേണ്ടത് എന്ന് ഹൈക്കമാൻ്റ് തീരുമാനിക്കും. പുതിയ പ്രസിഡൻറ് അനിവാര്യം തന്നെയാണ്. സർക്കാർ ചെയ്യുന്ന കാര്യം ജനങ്ങളിൽ എത്തണമെങ്കിൽ പാർട്ടി ശക്തമാകണം. അതിന് പ്രസിഡൻറ് വേണമെന്നും കെ മുരളീധരൻ‌ പറഞ്ഞു.

തൃശ്ശൂരിലെ രോഗിയുടെ മരണത്തിൽ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. ചികിത്സ പിഴവ് ഉണ്ടായിട്ടില്ല. സമഗ്രമായി അന്വേഷിക്കണം. വിശദമായി അന്വേഷിക്കും. ഇതിന് പിന്നിൽ എന്തെങ്കിലും ഉണ്ടോ എന്ന് സംശയിക്കുന്നു. പ്രാഥമിക റിപ്പോർട്ടിൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ല. പല ദുരൂഹതയും സർക്കാർ സംശയിക്കുന്നുണ്ട്. ആദ്യം പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടണം. അതിനുശേഷം 36 മണിക്കൂർ മൃതദേഹം കിടന്നോ എന്നത് പരിശോധിക്കണമെന്നും മുരളീധരൻ പറഞ്ഞു. മണ്ഡല പുനർനിർണയ ബില്ലിൽ വോട്ടിംഗ് സമയത്ത് എല്ലാ എംപിമാരും ഉണ്ടായിരിക്കണം. ബില്ലിനെ ശക്തമായി എതിർക്കണം. ഇന്ത്യാ സഖ്യത്തിന്റെയും കോൺഗ്രസ് പാർട്ടിയുടെയും തീരുമാനമാണ്. ഒരു എംപിയും അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് വിശ്വാസം. രണ്ടു ദിവസം ഇനിയും ബാക്കിയുണ്ടല്ലോ എന്നും മുരളീധരൻ ചോദിച്ചു.

YouTube video player