കൊച്ചി: കലാലയ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. ഹര്‍ജിയിൽ സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദ്യാഭ്യാസ ബന്ദിന്‍റെ പേരിൽ സിബിഎസ്‍സി സ്കൂളുകളിൽ പോലും പഠനം മുടക്കുകയാണെന്ന് ഹര്‍ജിക്കാരൻ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ സിബിഎസ്‍സി സ്കൂളുകളിൽ പഠനം മുടക്കുന്നതായി അറിവില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ വിശദീകരണം.

കൊല്ലം ജില്ലയിൽ അടക്കം ഇത്തരം സംഭവങ്ങൾ പതിവാണെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ഏത് സ്കൂളിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായതെന്ന് ഹര്‍ജിയിൽ പരാമര്‍ശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.