കൽപ്പറ്റ: കൊവിഡ് രോഗബാധ സ്ഥിരീകരിച്ച നിലമ്പൂർ സ്വദേശിനി വയനാട്ടിൽ മരിച്ചു. കാട്ടികുളം കോട്ടയിൽ ത്രേസ്യാ (ലീലാമ്മ-51) ആണ് മരിച്ചത്. അർബുദവും മറ്റ്   അസുഖങ്ങളും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ 10 ന് കാട്ടികുളത്തെ സഹോദരന്റെ വീട്ടിലെത്തിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്   ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.