കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൊവിഡ് ചികിത്സയിലായിരുന്ന അർബുദ രോഗി മരിച്ചു. കണ്ണൂർ പാലക്കോട് ഓലക്കാൽ സ്വദേശി അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ പൊമ്മാനിച്ച (63) യാണ് മരിച്ചത്. തലശ്ശേരി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്നു. അർബുദ ബാധിതനായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ്  സ്ഥിരീകരിച്ചത്. തലശ്ശേരി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയിരുന്നു.